കോവളത്ത് വീണ്ടും സ്പീഡ് ബോട്ട് അപകടം…എഞ്ചിൻ മണ്ണിൽ ഇടിച്ച് ചരിഞ്ഞു, രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ….

കോവളത്ത് സ്പീഡ് ബോട്ട് മറിഞ്ഞ് അപകടം. രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. ഒരാൾക്ക് കാലിന് പരിക്കേറ്റു. സേലം സ്വദേശികളായ സുരേഷ്, മോഹൻ, ശെൽവി, ഏഴു വയസുകാരി ധന്യ ശ്രീ, ശരൺ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ബോട്ട് കടലിൽ ഇറക്കിയ സമയത്ത് ബോട്ടിന്‍റെ എഞ്ചിൻഭാഗം മണ്ണിൽ ഇടിച്ച് ചരിയുകയായിരുന്നു. ഈ സമയത്ത് ഉണ്ടായ ശക്തമായ തിരയിൽ ബോട്ട് കമഴ്ന്ന് യാത്രക്കാർ കടലിൽ വീണു. സംഭവ സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാർഡുകൾ ഓടിയെത്തിയാണ് സഞ്ചാരികളെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചത്

Related Articles

Back to top button