ഓടിക്കൊണ്ടിരിക്കുന്ന ബിഎംഡബ്ലിയു കാർ കത്തി നശിച്ചു..യാത്രക്കാർ..

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന ബിഎംഡബ്ലിയു കാർ കത്തി നശിച്ചു. വൈകിട്ട് 5:30 മണിയോടെ മുതലപ്പൊഴി ഹാർബറിന് സമീപമാണ് സംഭവം. കാറിൽ ഉണ്ടായിരുന്ന വർക്കല സ്വദേശിയും ടെക്നോ പാർക്ക് ജീവനക്കാരുനുമായ കൃഷ്ണ്ണനുണ്ണി ഓടിച്ച കാറാണ് കത്തിയത്. ബോണറ്റിൽ നിന്നു പുക ഉയരുന്നതു കണ്ടയുടൻ കാർ യാത്രക്കാരൻ പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. വർക്കലയിൽ നിന്നും ടെക്നോപാർക്കിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. കോസ്റ്റൽ പൊലീസും നാട്ടുകാരും ചേർന്ന് നീ നിയന്ത്രണ വിധേയമാക്കി. അതേസമയം, കാറിന് 12 വർഷത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. 

Related Articles

Back to top button