ഐഎസ്എൽ മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ആരാധകരെ ആക്രമിച്ച് മുഹമ്മദന്‍ ആരാധകര്‍..ആശങ്ക രേഖപ്പെടുത്തി ബ്ലാസ്റ്റേഴ്സ്…

കൊൽക്കത്തയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ്-മുഹമ്മദൻ സ്പോർട്ടിങ് ക്ലബ് ഐഎസ്എൽ മത്സരത്തിനിടെ തങ്ങളുടെ ആരാധകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതികരണവുമായി ബ്ലാസ്റ്റേഴ്സ്. മത്സരത്തിനിടെ ആരാധകർക്ക് നേരെയുണ്ടായ അതിക്രമങ്ങൾ അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതാണെന്നും അവരും ടീമിന്‍റെ ഭാഗമാണെന്നും ബ്ലാസ്റ്റേഴ്സ് പറഞ്ഞു.ഞങ്ങളുടെ തട്ടകത്തിനകത്തായാലും പുറത്തായാലും ഞങ്ങളുടെ ആരാധകരുടെ സുരക്ഷ വളരെ പ്രാധാന്യത്തോടെയാണ് നോക്കികാണുന്നതെന്നും ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ കുറിച്ചു.

ഇന്നലത്തെ മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സ് ജയം നേടിയിരുന്നു. ഇതോടെയാണ് കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ അക്രമമുണ്ടായത്. ബ്ലാസ്റ്റേഴ്സ് ആരാധകർ ആഘോഷം തുടങ്ങിയപ്പോൾ തൊട്ടടുത്ത സ്റ്റാന്‍ഡിലിരുന്ന മുഹമ്മദന്‍ ആരാധകര്‍ കുപ്പികളും ചെരിപ്പുമെല്ലാം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കു നേര്‍ക്ക് വലിച്ചെറിയുകയായിരുന്നു.

Related Articles

Back to top button