നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്… സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ ബിജെപി…
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ ബിജെപി. യുഡിഎഫും എസ്‌ഡിപിഐയും എൽഡിഎഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടും ബിജെപിക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താനായില്ല. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇതുവരെ പാർട്ടിയിലും മുന്നണിയിലും തീരുമാനമായില്ല. അതിനിടെ ഞായറാഴ്‌ച ബിഡിജെഎസ് കൗൺസിൽ യോഗം വീണ്ടും ചേരുമെന്നാണ് അറിയിപ്പ്.