ബിജെപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ പരസ്യമായി പ്രവർത്തിച്ചു; മൂന്ന് നേതാക്കളെ സസ്പെൻഡ് ചെയ്തു

തലസ്ഥാനത്ത് മൂന്ന് ബിജെപി നേതാക്കളെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. കർഷക മോർച്ച സംസ്ഥാന സമിതി അംഗം വി.പി. ആനന്ദ്, ബിജെപി നേമം മണ്ഡലം സെക്രട്ടറി രാജ്കുമാർ, വട്ടിയൂർക്കാവ് മണ്ഡലം മീഡിയ കൺവീനർ സുനിൽകുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ പരസ്യമായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. മൂന്ന് പേരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തതായി ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ അറിയിച്ചു.



