രാഹുലുമായി വേദി പങ്കിട്ട സംഭവം.. പ്രമീള ശശിധരന് BJP സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ…

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ട വിഷയത്തിൽ പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ. പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളി. പ്രമീള ശശിധരന്റെ വിശദീകരണം സംസ്ഥാന നേതൃത്വം അംഗീകരിച്ചു.ഇതോടെ പ്രമീള ശശിധരനെതിരെ അച്ചടക്ക നടപടി ഉണ്ടാകില്ല.
പ്രമീള ശശിധരൻ തിരുവനന്തപുരത്തെത്തി നേതാക്കളെ നേരിൽകണ്ട് വിശദീകരണം നൽകുകയായിരുന്നു. പരിപാടികളിൽ പങ്കെടുത്തത് ക്രെഡിറ്റ് രാഹുലിന് മാത്രം കിട്ടാതിരിക്കാൻ എന്നായിരുന്നു പ്രമീള ശശിധരന്റെ വിശദീകരണം. ഈ വിശദീകരണം സംസ്ഥാന നേതൃത്വം അംഗീകരിച്ചു.കൂടാതെ അധ്യായം അവസാനിച്ചതായി ബി ജെ പി സംസ്ഥാന നേതൃത്വം അറിയിച്ചു.



