മോദിക്കും അമ്മയ്ക്കുമെതിരായ അസഭ്യ മുദ്രാവാക്യം.. ബിജെപി വനിത നേതാക്കള്‍ രംഗത്ത്…

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമ്മയ്ക്കുമെതിരായ അസഭ്യ മുദ്രാവാക്യത്തിൽ വിമർശനം കടുപ്പിച്ച് ബിജെപി. രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനുമെതിരെ വനിത നേതാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തി. അധിക്ഷേപ മുദ്രാവാക്യത്തെ കോൺ​ഗ്രസ് അപലപിക്കുകയെങ്കിലും ചെയ്യണമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇത്തരം പരാമർശങ്ങൾക്ക് ബിഹാറിലെ ജനങ്ങൾ തക്ക മറുപടി നൽകുമെന്ന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി.

ഇരു നേതാക്കളും രാഷട്രീയത്തിന് അപമാനമെന്ന് ദില്ലി മുഖ്യമന്ത്രി രേഖ ​ഗുപ്ത പറഞ്ഞു. അതേസമയം, വോട്ടർമാർ നേതാക്കൾക്ക് തക്ക മറുപടി നൽകുമെന്ന് അപരാജിത് സാരം​ഗി എംപി വ്യക്തമാക്കി. മമത ബാനർജിയടക്കം പ്രതിപക്ഷത്തെ ഒരു നേതാവും അസഭ്യ മുദ്രാവാക്യത്തെ അപലപിക്കാത്തത് ഞെട്ടിപ്പിക്കുന്നതെന്ന് ലോകേത് ചാറ്റർജി പ്രതികരിച്ചു.

Related Articles

Back to top button