ബിജെപിയെ അകറ്റി നിർത്തണം….തൃപ്പൂണിത്തുറ നഗരസഭയിൽ കോൺഗ്രസ് പിന്തുണ തേടി CPIM….

എറണാകുളം: എറണാകുളത്തെ തൃപ്പൂണിത്തുറ നഗരസഭയിൽ ഭരണത്തിലേറാന്‍ കോൺഗ്രസിന്റെ പിന്തുണ തേടിയിരിക്കുകയാണ് സിപിഐഎം. ബിജെപിയെ അകറ്റി നിർത്തുകയെന്ന നിലപാടിൽ മാറ്റമില്ലെങ്കിലും സിപിഐഎമ്മുമായുള്ള ബന്ധം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ആയുധമാക്കുമോ എന്ന ആശങ്കയാണ് കോൺഗ്രസിനുള്ളത്.

അതേസമയം തൃപ്പൂണിത്തറ നഗരസഭയില്‍ എല്‍ഡിഎഫുമായുള്ള സഹകരണ സാധ്യത തള്ളി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സിപിഐഎമ്മും ബിജെപിയുമാണ് മുഖ്യശത്രുക്കൾ. അന്തിമ തീരുമാനം കോണ്‍ഗ്രസ് നേതൃത്വം എടുക്കും.

തൃപ്പൂണിത്തറ നഗരസഭയില്‍ സിപിഐഎം – ബിജെപി സഖ്യമായിരുന്നുവെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു. എം സ്വരാജും സിപിഐഎം നേതൃത്വവും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട ഷിയാസ് സിപിഐഎം വോട്ട് ബിജെപിക്ക് മറിച്ചുവെന്നും തുറന്നടിച്ചു. കൊച്ചി കോര്‍പ്പറേഷനില്‍ പരിചയ സമ്പത്ത് ഉള്ളവരെ മേയറാക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

Related Articles

Back to top button