കാവിക്കൊടി മാറ്റി ബിജെപി.. ദേശീയ പതാകയുമായി ഭാരതാംബ… ഗവര്‍ണറെ തള്ളി ബിജെപി…
ഭാരതാംബ ചിത്രത്തിലെ കാവിക്കൊടി മാറ്റി ഇന്ത്യന്‍ പതാക വെച്ച് ബിജെപി പോസ്റ്റര്‍. ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പുതിയ ചിത്രമുള്ള പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. രാജ്ഭവന്റെ ആര്‍എസ്എസ് ഭാരതാംബാ വിവാദം തുടരുന്നതിനിടയാണ് ഗവര്‍ണറെ തള്ളിയുള്ള ബിജെപിയുടെ പോസ്റ്റര്‍.
അഖണ്ഡഭാരത ഭൂപടവും പോസ്റ്ററില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ആര്‍എസ്എസ് പ്രചാരകനായ ഗവര്‍ണറെ തള്ളിയാണ് ബിജെപി പോസ്റ്റര്‍. സെക്രട്ടേറിയേറ്റിന് മുന്നിലെ പ്രതിഷേധ പരിപാടിയുടേതാണ് പോസ്റ്റര്‍.ഭാരതമാതാവിനോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള പിണറായി സര്‍ക്കാരിന്റെ അവഹേളനത്തില്‍ പ്രതിഷേധിച്ചാണ് പരിപാടിയെന്നാണ് ബിജെപി ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.