ബിജെപി അധ്യക്ഷന്‍റെ പ്രഖ്യാപനം വൈകുന്നു…

BJP president's announcement delayed

തിരുവനന്തപുരം : കെ.സുരേന്ദ്രന്‍ തുടരണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകാത്തതിനാല്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍റെ പ്രഖ്യാപനം വൈകുന്നു. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ സുരേന്ദ്രന്‍ മാറിയാല്‍ പല പേരുകളാണ് പാര്‍ട്ടി ദേശീയ നേതൃത്വം പരിഗണിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുതിയ പരീക്ഷണങ്ങള്‍ക്കും പാര്‍ട്ടി ചിലപ്പോള്‍ മുതിര്‍ന്നേക്കും.
കെ.സുരേന്ദ്രൻ തുടർന്നില്ലെങ്കിൽ എംടി രമേശിന്റെയും ശോഭാ സുരേന്ദ്രൻറെയും പേരുകളാണ് പരിഗണനയിലുള്ളത്. ദീര്‍ഘകാലമായി രമേശ് സംസ്ഥാന ഭാരവാഹിയായി തുടരുകയാണ്. രമേശിന്‍റെ സീനിയോരിറ്റി മറികടന്നാണ് 2020 ല്‍ കെ സുരേന്ദ്രനെ പാര്‍ട്ടി ദേശീയ നേതൃത്വം പ്രസിഡന്‍റാക്കിയത്. കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ നിന്നും നിലവിലെ സാഹചര്യത്തില്‍ രമേശിന് എതിര്‍പ്പുകളില്ല. സംസ്ഥാന പാര്‍ട്ടിയിലെ ക്രൗഡ് പുള്ളർ എന്ന പരിഗണനയാണ് ശോഭ സുരേന്ദ്രൻറെ ഹൈ ലൈറ്റ്. എന്നാല്‍ വി.മുരളീധരന്‍-കെ.സുരേന്ദ്രന്‍ സഖ്യത്തിന്‍റെ കണ്ണിലെ കരടാണ് ശോഭ. ദേശീയ തലത്തിലെ ഒരു വിഭാഗം നേതാക്കളുമായി നല്ല ബന്ധത്തിലാണ് ശോഭ. തരാതരം ഗ്രൂപ്പ് ബലാബലം പരീക്ഷിക്കുന്ന കേരള ബിജെപിയില്‍ മാറ്റത്തിന്‍റെ മുഖം പരീക്ഷിക്കാന്‍ കേന്ദ്രനേതൃത്വം തീരുമാനിച്ചാല്‍ പുതിയ പേരു വരും.

Related Articles

Back to top button