ബിജെപിക്ക് പുതിയ അധ്യക്ഷൻ.. നദ്ദയുടെ പിൻഗാമിയായി…
ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ പിൻഗാമിയെ ഫെബ്രുവരി അവസാനം തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പ് പ്രക്രിയ ജനുവരി പകുതിയോടെ തുടങ്ങും. ബി.ജെ.പിയുടെ 60 ശതമാനം സംസ്ഥാന യൂനിറ്റ് പ്രസിഡൻറുമാരുടെയും കാലാവധി അവസാനിച്ചു. അവർക്ക് പകരക്കാരെ ജനുവരി പകുതിയോടെ നിയമിക്കുമെന്ന് മുതിർന്ന നേതാവ് വെളിപ്പെടുത്തി.ബി.ജെ.പിയുടെ ഭരണഘടനപ്രകാരം, ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുംമുമ്പ് പകുതി സംസ്ഥാന ഘടകങ്ങളിലെങ്കിലും സംഘടന തെരഞ്ഞെടുപ്പ് പൂർത്തിയാക്കണം. പ്രസിഡൻറിന്റെ കാലാവധി മൂന്ന് വർഷമാണെങ്കിലും, 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് നഡ്ഡക്ക് കാലാവധി നീട്ടിനൽകിയത്.