നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി ബിജെപി, സ്ഥാനാർത്ഥി…
നിലമ്പൂരില്‍ മത്സരിക്കാന്‍ ഒരുങ്ങി ബിജെപി. മൂന്ന് പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി എന്നാണ് വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയിത്തില്‍ ദേശീയ നേതൃത്വവുമായി ആലോചിച്ച് ഇന്ന്അ ന്തിമ തീരുമാനം ഉണ്ടാവും. പട്ടികയിൽ ഉള്ളത് പ്രാദേശിക ബിജെപി നേതാക്കൾ എന്നാണ് വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബിഡിജെഎസ് ന്‍റെ അഭിപ്രായം കൂടെ പരിഗണിക്കും.
യുഡിഎഫും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതോടെ നിലമ്പൂര്‍ പൂര്‍ണമായും തെരഞ്ഞെടുപ്പ് ചൂടിലെത്തിയിട്ടുണ്ട്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി കൂടെ കളത്തിലെത്തിയാല്‍ ആവേശം ഇരട്ടിക്കും. നിലവില്‍ തെരഞ്ഞെടുപ്പുനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനായി 315 വോട്ടിങ് യന്ത്രങ്ങളും (315 വീതം കണ്‍ട്രോള്‍- ബാലറ്റ് യൂണിറ്റുകള്‍) 341 വിവപാറ്റുകളും ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ വഴി തിരഞ്ഞെടുത്തു. മണ്ഡലത്തില്‍ 263 പോളിങ് ബൂത്തുകളാണുള്ളത്. കണ്‍ട്രോള്‍- ബാലറ്റ് യൂണിറ്റുകള്‍ 20 ശതമാനവും വിവിപാറ്റുകള്‍ 30 ശതമാനവും റിസര്‍വ് ഉള്‍പ്പെടെയാണ് മാറ്റിവെച്ചത്.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇലക്ഷന്‍ കമ്മീഷന്റെ സോഫ്റ്റ് വെയര്‍ വഴി വോട്ടിങ് യന്ത്രങ്ങള്‍ തിരഞ്ഞെടുത്തത്. സീരിയല്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഇ.വി.എം കണ്‍ട്രോള്‍ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളും വിവിപാറ്റുകളും തിരഞ്ഞെടുക്കുന്ന പ്രക്രിയയാണിത്.