വയനാട്ടിൽ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു…

കൽപറ്റ: വയനാട്ടിൽ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു. നെന്മേനി പഞ്ചായത്ത് നമ്പ്യാർകുന്ന് വാർഡ് മെമ്പർ പ്രശാന്തിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തരയോടെ നടന്ന അതിർത്തി തർക്കം പരിഹരിക്കാനുള്ള ശ്രമത്തിനിടയിലാണ് ആക്രമണമുണ്ടായത്. നമ്പ്യാർകുന്ന് വാർഡിലെ ഒരു സ്ഥലത്തെ അതിർത്തി തർക്കം നിലനിന്നിരുന്നു. ഇത് പരിഹരിക്കുന്നതിനായി മധ്യസ്ഥത വഹിക്കാൻ എത്തിയതായിരുന്നു വാർഡ് മെമ്പറായ പ്രശാന്ത്. ഇതിനിടെ പ്രകോപിതനായ ആൾ പ്രശാന്തിനെ വെട്ടുകയായിരുന്നു. ആക്രമണത്തിൽ പ്രശാന്തിന്റെ കൈയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button