സുരേഷ് ഗോപിക്കെതിരെ പരാതി നൽകി ബിജെപി പ്രവർത്തകൻ…
തൃശൂർ എംപി സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ബിജെപി പ്രവർത്തകൻ.ചങ്ങനാശ്ശേരി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ പായിപ്പാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് പരാതിയയച്ചത്.പാർട്ടി പ്രവർത്തകരെ അപമാനിച്ചെന്നാണ് പരാതി.മെമ്മോറാണ്ടം നൽകാൻ വന്നവരെ നിങ്ങളുടെ എംപി അല്ല എന്നു പറഞ്ഞ് സുരേഷ് ഗോപി അധിക്ഷേപിച്ചെന്നും, പ്രവർത്തകരെ കളിയാക്കിയെന്നും ബിജെപിയെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു.




