ബിജെപി സംസ്ഥാന നേതൃയോഗം.. മുരളീധരനും കെ സുരേന്ദ്രനും ക്ഷണമില്ല…

തൃശൂർ നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നിന്ന് ഒരു വിഭാഗത്തെ ഒഴിവാക്കി. മുൻ സംസ്ഥാന അധ്യക്ഷന്മാരായ വി മുരളീധരൻ, കെ സുരേന്ദ്രൻ, സി കെ പത്മനാഭൻ എന്നിവരെയാണ് ഒഴിവാക്കിയത്.രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം നേതാക്കളെ ഒഴിവാക്കുകയാണ് എന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു. അതിനിടെയാണ് തൃശൂരില്‍ നടക്കുന്ന ബിജെപി സംസ്ഥാനസമിതിയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സുപ്രധാന യോഗത്തില്‍ വി.മുരളീധരപക്ഷം നേതാക്കളെ ഒഴിവാക്കിയത്. വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കൃഷ്ണദാസ് പക്ഷത്തിന് ക്ഷണം ലഭിച്ചതിലും വിവാദം തുടരുകയാണ്.പുതിയ സംസ്ഥാന അധ്യക്ഷനെ പി. കെ. കൃഷ്ണദാസ് വിഭാഗം ‘ഹൈജാക്ക്’ ചെയ്‌തെന്നാണ് മുരളീധരൻ വിഭാഗം ഉയർത്തുന്ന ഗുരുതര ആരോപണം. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പി കെ കൃഷ്ണദാസ് പക്ഷത്തിന് മുന്തിയ പരിഗണന നൽകുന്നുവെന്നും ആരോപണം ഉയർന്നു.

Related Articles

Back to top button