ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി… അത് സായിപ്പ് ഇട്ട പേരാണ്.. അതും ചുമന്നു നടന്നാൽ ഒരു കാര്യവുമില്ല… 

കേസെടുക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വീണ്ടും വർഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോർജ്. മറ്റുള്ളവർക്ക് ജീവിക്കാൻ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‍ലിം സമൂഹം വളർത്തിക്കൊണ്ടുവരുന്നു. ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചിൽ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോൾ ചിലർ അല്ലാഹു അക്ബർ വിളിക്കുന്നു. ഇതിന്റെ പേരിൽ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്നമില്ലെന്നും കോടതിയിൽ തീർത്തോളാമെന്നും പി.സി ജോർജ് പറഞ്ഞു. എച്ച്ആർഡിഎസിന്റെ നേതൃത്വത്തിൽ ഇടുക്കിയിൽ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോർജിന്റെ പരാമർശം.

‘ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാൽ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉൾകൊള്ളാൻ തയ്യാറാകണം.’ പി.സി ജോർജ് പറഞ്ഞു. പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വിചിത്ര വാദവുമായി പി.സി ജോർജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസൽമാനാണ് എന്നും ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ചു നേരം നമസ്കരിക്കുകയായിരുന്നെന്നും പി.സി ജോർജ് പറഞ്ഞു. ‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്റുവാണ്. നെഹ്റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകർത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിൻ്റെ തുടർച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്.’ പി.സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Back to top button