ഭാര്യയെ വധിച്ച ബിജെപി നേതാവും കാമുകിയും രാജസ്ഥാനിൽ അറസ്റ്റിൽ പിടിയിൽ…

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവും കാമുകിയും പിടിയിൽ. ഭാര്യ സഞ്ജുവിനെ കൊലപ്പെടുത്തിയ കേസിലാണ് ബിജെപി നേതാവ് രോഹിത് സൈനിയും കാമുകി റിതു സൈനിയും പിടിയിലായത്. രാജസ്ഥാനിലെ അജ്‌മീറിലാണ് സംഭവം. ഓഗസ്റ്റ് 10 നാണ് കൊലപാതകം നടന്നത്. മോഷ്ടാക്കളാണ് ഭാര്യയെ കൊലപ്പെടുത്തിയത് എന്നായിരുന്നു രോഹിത് സൈനിയുടെ ആദ്യത്തെ വാദം. എന്നാൽ കാമുകിയുടെ താത്പര്യപ്രകാരം ഇയാൾ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ദുരൂഹസാഹചര്യത്തിൽ ഓഗസ്റ്റ് 10 ന് സഞ്ജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അജ്ഞാതരായ ഒരു സംഘം മോഷ്ടാക്കളാണ് കൃത്യത്തിന് പിന്നിലെന്ന് രോഹിത് ആരോപിച്ചത്. എന്നാൽ ഇയാളുടെ മൊഴിയിൽ പൊരുത്തക്കേടുകൾ തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി സത്യം പറഞ്ഞു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു.

കാമുകിക്ക് വേണ്ടിയാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഏറെ കാലമായി രോഹിതും ഭാര്യ റിതുവും പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാൻ സഞ്ജുവിൻ്റെ സാന്നിധ്യം തടസമായതോടെ റിതു ആവശ്യപ്പെട്ടിട്ടാണ് രോഹിത് കൃത്യം നടത്തിയത്. രണ്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്.

Related Articles

Back to top button