‘മുട്ടുകാൽ തല്ലിയൊടിക്കും’; പൊലീസിനെതിരെ ബിജെപി നേതാവിന്റെ ഭീഷണി…
പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി ബിജെപി നേതാവ്. പൊലീസിന്റെ മുട്ടുകാൽ തല്ലിയൊടിക്കും എന്നായിരുന്നു ബിജെപി നേതാവിന്റെ ഭീഷണി. വണ്ണപ്പുറം മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് ആണ് ഭീഷണി മുഴക്കിയത്.
കാളിയാർ പൊലീസ് സ്റ്റേഷന് മുമ്പിലെ പ്രതിഷേധ പരിപാടിയിലായിരുന്നു സംഭവം.പൊലീസ് സ്റ്റേഷനിൽ കയറി തല്ലും, തല്ലിയിട്ടുമുണ്ട് എന്നായിരുന്നു ഭീഷണി.