രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കേരളത്തിലെ ബിജെപി മെച്ചപ്പെടും…വെള്ളാപ്പള്ളി നടേശൻ

പുതിയ അധ്യക്ഷന്റെ നേതൃത്വത്തിൽ കേരളത്തിലെ ബിജെപി മെച്ചപ്പെടുമെന്ന് വെള്ളാപ്പള്ളി നടേശൻ. രാജീവ് ചന്ദ്രശേഖർ ശുദ്ധനായ രാഷ്ട്രീയക്കാരനാണ്. വളഞ്ഞ വഴി അറിയാത്ത നേതാവാണ്. ബിജെപിയിൽ എല്ലാവരും ഒരേ ഗ്രൂപ്പായി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ അണിനിരക്കുമെന്നാണ് വിശ്വാസം. കഴിവുള്ള കച്ചവടക്കാരൻ ആയ നേതാവാണ് രാജീവ് ചന്ദ്രശേഖർ. രാജീവ് ചന്ദ്രശേഖറിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ.

വഖഫ് ബിൽ പാസാക്കിയത് നന്നായി. മുനമ്പം പ്രശ്നം പരിഹരിക്കാനാകും. ബിൽ മുസ്ലിങ്ങൾക്ക് എതിരല്ല. നിയമം ഗുണപരമാണ്. മുസ്ലിങ്ങളുടെ ശക്തി തെളിയിച്ചതാണ് ലോക്സഭയിൽ കണ്ടതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.എമ്പുരാൻ സിനിമ കണ്ടില്ല. സിനിമ കാണുന്ന സ്വഭാവം ഇല്ല. അതിനെക്കുറിച്ച് പലരും പലതും പറയുന്നു. കൂടുതൽ പറയിപ്പിച്ച് എന്നെ കുഴപ്പിക്കേണ്ട എന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു.

Related Articles

Back to top button