പണം തട്ടിപ്പിന് കെസി വേണുഗോപാലിനെ മറയാക്കി…തട്ടിയത് കോടികൾ…പ്രിയങ്കയ്ക്കും രാഹുലിനുമെതിരെ ഗുരുതര ആരോപണവുമായി ബിജെപി

പ്രിയങ്ക ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ ഗുരുതര ആരോപണവുമായി ബിജെ ദേശീയ വക്താവ്. പ്രിയങ്കയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലിനെ പണം തട്ടിപ്പിന് മറയായി ഉപയോഗിച്ചുവെന്നാണ് ബിജെ ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിക്കുന്നത്.വാട്ട്‌സ്ആപ്പ് ചാറ്റുകൾ തെളിവുകളാക്കിയാണ് ആരോപണം. പണം തട്ടിപ്പിന് കെ സി വേണുഗോപാലിനെ എങ്ങനെ ഒരു മറയായി ഉപയോഗിച്ചതെന്നത് ഈ വാട്ട്സ് ആപ്പ് ചാറ്റുകളിൽ വ്യക്തമാണെന്നും പ്രദീപ് ഭണ്ഡാരി വാർത്താ സമ്മേളനത്തിൽ വിശദമാക്കി.

രാഹുൽ ഗാന്ധിയോടും പ്രിയങ്ക വദ്രയോടും ഗാന്ധി കുടുംബത്തോടും ഏറ്റവും അടുപ്പമുള്ള വ്യക്തിയാണ് ഇതേ കെ.സി. വേണുഗോപാൽ. ഹരിയാന മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായ ഒരു കോൺഗ്രസ് പ്രവർത്തകയിൽ നിന്ന്, ബാവൽ സീറ്റ് വാഗ്ദാനം ചെയ്ത് 7 കോടി രൂപ തട്ടിയെടുക്കാൻ അവർ അദ്ദേഹത്തെ ഒരു ഇടനിലക്കാരനായി ഉപയോഗിച്ചു. അഴിമതിയിൽ മുങ്ങിയ ഗാന്ധി-വദ്ര കുടുംബം ഈ വിഷയത്തിൽ മൗനം പാലിക്കുകയാണെന്നാണ് ബിജെപി ദേശീയ വക്താവിന്റെ ആരോപണം.

Related Articles

Back to top button