തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം ഉണ്ടായി; LDF വിരുദ്ധ വികാരത്തിന്റെ ഗുണം കൂടുതൽ കിട്ടിയത് UDFന്; എംടി രമേശ്

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം ഉണ്ടായെന്ന് ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ്. 2020നേക്കാൾ നേട്ടം ഇത്തവണ ഉണ്ടാക്കി. പഞ്ചായത്തുകളുടെ എണ്ണം കൂട്ടിയെന്ന് അദേഹം പറഞ്ഞു. അതേസമയം എൽഡിഎഫ് വിരുദ്ധ വികാരത്തിന്റെ ഗുണം കൂടുതൽ കിട്ടിയത് യുഡിഎഫിനാണെന്നും ഈ വികാരത്തിനു ഇടയിലും ബിജെപിക്ക് നേട്ടം ഉണ്ടായി എന്ന് എംടി രമേശ് പറഞ്ഞു. ബിജെപിയെ തോൽപ്പിക്കാൻ മൂവായിരത്തിലധികം വാർഡുകളിൽ യുഡിഎഫ്-എൽഡിഎഫ് ഒന്നിച്ചു നിന്നു. പന്തളം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടെ പരസ്പരം സഹായിച്ചത് കൊണ്ടാണ് ബിജെപിക്ക് നഷ്ടമായതെന്ന് എംടി രമേശ് പറഞ്ഞു. സ്ഥാനാർത്ഥിയെ നിർത്തിയിട്ടും പല സ്ഥലങ്ങളിലും വോട്ട് ഇരുമുന്നണികളും മറിച്ചു. ഇന്ത്യ സഖ്യത്തിന്റെ തുടക്കം കേരളത്തിൽ വന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു.




