കെ സി വേണുഗോപാലിനെതിരെ വിമര്‍ശനവുമായി ബിജെപി…

കര്‍ണാടകയിലെ ഭൂമി ഒഴിപ്പിക്കല്‍ വിഷയത്തില്‍ പ്രതികരിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ ബിജെപി. കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അപ്രസക്തമാക്കുന്ന നിലപാടാണ് എടുക്കുന്നതെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരിക്കുകയാണ്.കര്‍ണാടകയുടെ ഭരണപരമായ കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനാവശ്യമായി ഇടപെടുന്നുവെന്നും ബിജെപി ആരോപിച്ചു. കെ സി വേണുഗോപാല്‍ കര്‍ണാടകയുടെ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്നും ഡല്‍ഹിയില്‍നിന്നുള്ള തീട്ടൂരങ്ങള്‍ അനുസരിച്ചാവണം സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത് എന്നാണോ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കരുതുന്നതെന്നും കര്‍ണാടക പ്രതിപക്ഷനേതാവ് ആര്.അശോക വിമര്‍ശിച്ചു.



