ബിജെപി കൗണ്‍സിലര്‍ അനിൽകുമാറിന്റെ ആത്മഹത്യ…കേസ് അന്വേഷണം പ്രത്യേക സംഘത്തിന്…
തിരുവനന്തപുരം: തിരുവനന്തപുരം തിരുമലയിൽ ആത്മഹത്യ ചെയ്ത ബിജെപി കൗണ്‍സിലർ അനിൽകുമാർ പ്രസിഡൻറായിരുന്ന സഹകരണ സംഘത്തിന് പൊലീസ് നോട്ടീസ്. സഹകരണ സംഘത്തിലെ ഡയറക്ടർ ബോർഡിലെ വിശദാംശങ്ങളും ഓഡിറ്റ് റിപ്പോർട്ടും ആവശ്യപ്പെട്ടാണ് സംഘം സെക്രട്ടറിക്ക് പൊലീസ് നോട്ടീസ് നൽകിയത്.
അന്വേഷണം കന്റോണ്‍മെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറി. 15 വർഷത്തോളം അനിൽകുമാർ പ്രസിഡൻറായിരുന്നു സഹകരണ സംഘത്തിന് ആറു കോടിയുടെ സാമ്പത്തിക പ്രതിസന്ധിയുണ്ട്. ചട്ടവിരുദ്ധമായ വായ്പയും ശമ്പളവും നിയമനവും നൽകിയതിലൂടെ കോടികളുടെ നഷ്ടം സംഭവിച്ചുവെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്.