രാഹുലിനൊപ്പം ബിജെപി ചെയർപേഴ്സൺ വേദി പങ്കിട്ട സംഭവം; വിവാദം, പറയാനുള്ള കാര്യങ്ങൾ സംസ്ഥാന നേതൃത്വത്തോട് പറയുമെന്ന് പ്രമീള ശശിധരൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോടൊപ്പം വേദി പങ്കിട്ട് വെട്ടിലായി ബിജെപി ചെയർപേഴ്സൺ പ്രമീള ശശിധരൻ. സംഭവത്തിൽ പ്രമീള ശശിധരനെ പിന്തുണച്ചും വിമർശിച്ചും നേതാക്കൾ രം​ഗത്തെത്തി. വിഷയത്തിൽ നടപടിയെ കുറിച്ച് തീരുമാനം എടുക്കാൻ ഉച്ചയ്ക്ക് ജില്ലാ കമ്മറ്റി യോഗം ചേരും. അതിനിടെ, പ്രമീളയോട് മുതിർന്ന നേതാക്കൾ പ്രാഥമിക വിവരങ്ങൾ തേടി. എന്നാൽ പറയാനുള്ള കാര്യങ്ങൾ സംസ്ഥാന നേതൃത്വത്തോട് പറയുമെന്ന നിലപാടിലാണ് പ്രമീള ശശിധരൻ.

പ്രമീളയോട് ജില്ലാ നേതൃത്വം വിശദീകരണം തേടും. എന്നാൽ ചെയർപേഴ്സണെ തള്ളാതെയാണ് മുതിർന്ന ബിജെപി നേതാവ് എൻ ശിവരാജന്റെ പ്രതികരണം. ചെയർ പേഴ്സൺ എന്ന നിലയ്ക്ക് പോയതാണെന്നും രാഹുൽ വരുന്ന കാര്യം ചെയർപേഴ്സൺ അറിഞ്ഞില്ലെന്നും ശിവരാജൻ പറഞ്ഞു. ജനാധിപത്യ പാർട്ടിയാണ് അതിനാൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമെന്നും ശിവരാജൻ പറഞ്ഞു.

Related Articles

Back to top button