‘തോൽക്കുമെന്നായപ്പോൾ BJP സ്ഥാനാർത്ഥി ഗിമ്മിക്കുകൾ കാണിക്കുകയാണ്…രമേഷ് പിഷാരടി

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന മഹിളാ മോര്‍ച്ചയുടെ പരാതിയില്‍ പ്രതികരണവുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി. മഹിളാ മോർച്ച പരാതി നല്‍കിയത് എന്തിനാണ് എല്ലാവര്‍ക്കും അറിയാമെന്നും തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗിമ്മിക്കുകള്‍ കാണിക്കുകയാണെന്നും രമേഷ് പിഷാരടി പറഞ്ഞു. ബിജെപിക്ക് വിവാദങ്ങള്‍ മാത്രമാണ് താല്‍പര്യം. താന്‍ എന്ത് സ്ത്രീ വിരുദ്ധ പ്രസ്താവനയാണ് നടത്തിയതെന്ന് പറയണം. വിവാദ രാഷ്ട്രീയം മടുത്തു എന്നാണ് എന്‍ഡിഎയുടെ ബോര്‍ഡില്‍ എഴുതി വെച്ചിരിക്കുന്നത്. വിവാദങ്ങള്‍ മാത്രമാണ് എന്‍ഡിഎ ഉണ്ടാക്കുന്നത്. തനിക്ക് ജനങ്ങളോട് നിരവധി കാര്യങ്ങള്‍ പറയാന്‍ ഉണ്ടെന്നും പിഷാരടി പറഞ്ഞു.

മഹിളാ മോര്‍ച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് രമേഷ് പിഷാരടിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ബലാത്സംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി ബലാത്സംഗത്തില്‍ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തതെന്ന് ആരോപിച്ചാണ് പരാതി. പിഷാരടിക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും കവിതാ മേനോന്‍ ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button