വന്ദേ ഭാരത് സ്വീകരണ പരിപാടി വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ… ബഹിഷ്കരിച്ച് ബിജെപി
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പരിപാടിയിൽ പങ്കെടുക്കുന്ന വന്ദേ ഭാരത് സ്വീകരണ പരിപാടി ബഹിഷ്കരിച്ച് ബിജെപി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ഉൾപ്പെടെയുള്ള ആളുകൾ ഇറങ്ങിപ്പോയി.
എറണാകുളത്ത് നിന്ന് കൊച്ചിയിലേക്കുള്ള വന്ദേ ഭാരതിൻ്റെ ഉദ്ഘാടനമായിരുന്നു ഇന്ന്. ഗവർണർ ഫ്ലാഗ് ഓഫ് ചെയ്ത ട്രെയിനിന് പാലക്കാട് നൽകിയ സ്വീകരണത്തിലാണ് ഇറങ്ങിപ്പോക്ക്. റെയിവേയാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്നലെ മിനി കൃഷ്ണകുമാറും പരിപാടി ബഹിഷ്കരിച്ചിരുന്നു.
അതേസമയം രാഹുൽ മാങ്കൂട്ടവുമായി വേദി പങ്കിട്ട് വിവാദമായതോടെ വിശദീകരണവുമായി മന്ത്രി വി.ശിവൻകുട്ടി രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിലിനെ ശിക്ഷിക്കുകയോ കുറ്റക്കാരനെന്ന് കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.



