ഇഷ്ടം പോലെ ചെലവഴിക്കാൻ പതിനായിരം കോടി രൂപയുടെ ബാങ്ക് ബാലൻസ്

തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച വാർഷിക ഓഡിറ്റ് റിപ്പോർട്ട് പ്രകാരം, ബിജെപിയ്ക്ക് ഏകദേശം 10,000 കോടി രൂപയുടെ പണവും നിക്ഷേപവും ഉണ്ടെന്ന് റിപ്പോർട്ട്. 2024-25 ൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവ് മുൻ വർഷത്തെ 1,754.06 കോടിയിൽ നിന്ന് ഏകദേശം ഇരട്ടിയായി 3,335.36 കോടി രൂപയിലെത്തി. 2024-25 ൽ ബിജെപിയുടെ പണത്തിലും നിക്ഷേപത്തിലും 2,882.32 കോടി രൂപയുടെ അറ്റ വർദ്ധനവുമുണ്ടായി. 2025 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ പാർട്ടിയുടെ അക്കൗണ്ടുകളിൽ ജനറൽ ഫണ്ട് ക്ലോസിംഗ് ബാലൻസ് 12,164 കോടി രൂപയാണെന്ന് കാണിക്കുന്ന. മുൻ വർഷം,9169 കോടി രൂപയായിരുന്നു. ജനറൽ ഫണ്ടിൽ 9,996 കോടി രൂപ പണമായും ബാങ്ക് നിക്ഷേപമായും പാർട്ടി നൽകിയ വായ്പകളായും മുൻകൂർ തുകയായും 234.11 കോടി രൂപയും ഉൾപ്പെടുന്നു. ചൊവ്വാഴ്ച ചുമതലയേറ്റ പുതുതായി നിയമിതനായ ബിജെപി പ്രസിഡന്റ് നിതിൻ നബിനായിരിക്കും കാര്യക്കാരൻ.



