മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം.. ഝാര്‍ഖണ്ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം…
വോട്ടെണ്ണല്‍ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം മുന്നിൽ . മഹാരാഷ്ട്രയില്‍ 288 സീറ്റില്‍ 210 സീറ്റുകളില്‍ ബിജെപി സഖ്യം ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യം 70 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. മറ്റുള്ളവര്‍ 8 സീറ്റിലും ലീഡ് ചെയ്യുന്നു.മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവര്‍ ലീഡ് ചെയ്യുന്നു.
അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഝാര്‍ഖണ്ഡില്‍ ബിജെപി സഖ്യവും ഇന്ത്യ മുന്നണിയും തമ്മില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ്. ജെഎംഎം-കോണ്‍ഗ്രസ് എന്നിവയടങ്ങിയ ഇന്ത്യ മുന്നണി 38 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി സഖ്യം 41 സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു. ഒരിടത്ത് മറ്റുള്ളവരും മുന്നിലാണ്. ഝാര്‍ഖണ്ഡില്‍ ആകെയുള്ള 81 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.