ആലപ്പുഴയിൽ ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ബിജെപി.. ചെങ്ങന്നൂരിൽ പ്രഖ്യാപനം നടത്തുക പി.സി. ജോർജ്

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ ആലപ്പുഴയിൽ ഇന്ന് ബിജെപി നോർത്ത്, സൗത്ത് ജില്ലാ കമ്മിറ്റികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. സൗത്ത് ജില്ലയിൽ നാല് നിയോജക മണ്ഡലങ്ങളിലായാണ് പ്രഖ്യാപനം. രാവിലെ പത്ത് മണിക്ക് ചെങ്ങന്നൂരിൽ പി സി ജോർജ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. മാവേലിക്കരയിൽ അഡ്വ. എസ് സുരേഷ്, കായംകുളത്ത് അനൂപ് ആന്റണി എന്നിവരും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. വൈകിട്ട് നാലുമണിക്ക് ഹരിപ്പാട് അഡ്വ. ബി ഗോപാലകൃഷ്ണനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തുക.

ആലപ്പുഴ ബിജെപി നോർത്ത് ജില്ലയിലെ സ്ഥാനാർത്ഥികളെ വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. മുനിസിപ്പാലിറ്റി, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്‌, ഗ്രാമ പഞ്ചായത്ത്‌ തുടങ്ങി എല്ലാ സീറ്റുകളിലേക്കും പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേതാക്കൾ അറിയിച്ചത്. എന്നാൽ തർക്കം നിലനിൽക്കുന്ന ചില സീറ്റുകളിലെ സ്ഥാനാർത്ഥിനിർണയം പിന്നീട് ആയിരിക്കും നടത്തുക എന്നാണ് സൂചന. ജില്ലയിൽ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. അടുത്ത ദിവസങ്ങളിൽ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

Related Articles

Back to top button