പൊതുറോഡിൽ വഴി തടഞ്ഞ് പിറന്നാൾ ആഘോഷിച്ച സംഭവം..ഒന്നാം പ്രതി പിടിയിൽ..

പത്തനംതിട്ടയിൽ പരസ്യമായി പൊതുറോഡിൽ കേക്ക് മുറിച്ച് ജനന്മദിനാഘോഷം നടത്തിയ സംഭവത്തില്‍ ഒന്നാം പ്രതി പിടിയിൽ. വെട്ടിപ്രം സ്വദേശി ഷിയാസ് ആണ് പിടിയിലായത്.ബാക്കിയുള്ള ഇരുപതോളം പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. വാഹനഗതാഗതം തടസ്സപ്പെടുത്തിയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചും പൊതുനിരത്തിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചതിനാണ് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്.

പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.. പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഷിയാസിന്റെ പിറന്നാളാണ് ഒരു കൂട്ടം യുവാക്കാള്‍ ചേര്‍ന്ന് ആഘോഷിച്ചത്. ഇരുപതോളം കാറുകളുമായി അൻപതിൽ അധികം യുവാക്കളാണ് പിറന്നാൾ ആഘോഷത്തിന് പങ്കെടുത്തത്. കമ്മട്ടിപ്പാടം എന്ന ഇടത് പ്രവർത്തകരുടെ ക്ലബ്ബാണ് ഒരു മണിക്കൂർ നീണ്ട ആഘോഷം സംഘടിപ്പിച്ചത്.

Related Articles

Back to top button