കണ്ണൂരിൽ ചത്തുവീണ കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

കണ്ണൂരിൽ മാലൂർ പഞ്ചായത്തിൽ തൃക്കടാരിപൊയിലിൽ ചത്തുവീണ കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. സാമ്പിൾ പരിശോധിച്ചതിൽ നിന്നാണ് പക്ഷിപ്പനി (എച്ച് 5 എൻ 1) സ്ഥിരീകരിച്ചത്. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.



