അമിത ആഹ്ലാദവും അഹങ്കാരവും തിരിച്ചടി ഉണ്ടാക്കും….പി എം ശ്രീ നേട്ടത്തില്‍ അഹങ്കരിക്കരുത്…
പി എം ശ്രീ നേട്ടത്തില്‍ അഹങ്കരിക്കരുതെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അമിത ആഹ്ലാദവും അഹങ്കാരവും തിരിച്ചടി ഉണ്ടാക്കും. രാഷ്ട്രീയ നിലപാട് ഉയര്‍ത്താനായത് നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
പി എം ശ്രീ പദ്ധതിയില്‍ പാര്‍ട്ടി നേതൃത്വത്തമെടുത്ത നിലപാടില്‍ സംസ്ഥാന
കൗണ്‍സിലിന്റെ അഭിനന്ദനം ലഭിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷവും നേതൃത്വത്തെ പ്രശംസിച്ചു. മുന്‍ മന്ത്രി കെ രാജുവും അജിത് കൊളാടിയും മാത്രമാണ് വിമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു.



