കെ സച്ചിദാനന്ദന്റെ വിമർശനത്തോട് കാതുപൊത്തില്ല; എപ്പോഴും  പുകഴ്ത്തണമെന്ന് ആഗ്രഹിക്കുന്നില്ല  ബിനോയ് വിശ്വം

തുടർഭരണം വേണ്ടെന്ന കവി കെ സച്ചിദാനന്ദന്റെ വിമർശനത്തോട് കാതുപൊത്തില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സച്ചിദാനന്ദൻ ഞങ്ങളുടെ സുഹൃത്താണ്. നിർദ്ദേശത്തെ  ഗൗരവത്തോടെ കാണുമെന്നും എപ്പോഴും ഞങ്ങളെ പുകഴ്ത്തണമെന്ന് ആഗ്രഹിക്കുന്നില്ല എന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

 എം വി ഗോവിന്ദന്റെ പാവപ്പെട്ടവർ എന്ന പ്രയോഗത്തെ സംബന്ധിച്ചുള്ള പ്രസ്താവനയിലും ബിനോയ് വിശ്വം മറുപടി നൽകി. എൽഡിഎഫിന്റെ നേട്ടത്തെപ്പറ്റിയാണ് എം വി ഗോവിന്ദൻ സൂചിപ്പിച്ചത് എന്നും അതിദാരിദ്ര്യം ഇല്ലാതാക്കിയതിന് പിന്നാലെയുള്ള ലക്ഷ്യം ഇനി ഇതാണെന്നും ബിനോയ് വിശ്വം മറുപടി നൽകി. നല്ല ആശയത്തിന് മറ്റ് അർത്ഥങ്ങൾ നൽകരുത് എന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തങ്ങൾ വീണ്ടും അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർ എന്ന പ്രയോഗം ഉണ്ടാകില്ല എന്നായിരുന്നു എം വി ഗോവിന്ദൻ പറഞ്ഞത്.

Related Articles

Back to top button