ബിജെപിയുടെ ആശയം വിട്ടുവന്നാല്‍ സന്ദീപ് വാര്യരെ സ്വീകരിക്കാൻ തയ്യാറെന്ന് ബിനോയ് വിശ്വം…

ബിജെപിയുടെ ആശയം വിട്ടുവന്നാല്‍ സന്ദീപ് വാര്യരെ സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിലമ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.. ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നിലപാടില്‍ പ്രതിഷേധിച്ച് പുറത്തു വരുന്നവരെ ഇടതുപക്ഷം സ്വീകരിക്കും. ബിജെപിയെ ശക്തമായി പ്രതിരോധിക്കുന്നത് ഇടതുപക്ഷം മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വയനാട്ടിലെ മത്സരം രാഷ്ട്രീയമായാണ് ഇടതുപക്ഷം കാണുന്നത്. പ്രിയങ്ക ഗാന്ധി പത്രിക സമര്‍പ്പണത്തിന് എത്തിയപ്പോള്‍ കെപിസിസി പ്രസിഡന്റിന് പോലും ഇടംനല്‍കാതെ പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കാണ് ഇടം നല്‍കിയത് ബിജെപിയുടെ ഇലക്ട്രല്‍ ബോണ്ടിലേക്ക് 170 കോടി രൂപ നല്‍കിയ ബിസിനസുകാരനാണ് റോബര്‍ട്ട് വാദ്ര. ഇത് കോണ്‍ഗ്രസ്-ബിജെപി ഡീല്‍ തുറന്നുകാട്ടുന്നതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

Related Articles

Back to top button