പാർട്ടിയിൽ പല സെക്രട്ടറിമാർ വേണ്ടെന്ന വിമർശനവുമായി ബിനോയ് വിശ്വം..

തിരുവനന്തപുരം: പ്രകാശ് ബാബുവിനും വി എസ് സുനിൽ കുമാറിനുമെതിരെ വിമർശവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടിയിൽ പല സെക്രട്ടറിമാര്‍ വേണ്ടെന്ന് ഓർമ്മിപ്പിച്ചാണ് ബിനോയ് വിശ്വത്തിന്‍റെ വിമര്‍ശനം. പാർട്ടിയിൽ ഒരു സെക്രട്ടറിയും ഒരു വക്താവും മതി. അത് ഞാനാണെങ്കിൽ അങ്ങനെ, മറ്റാരെങ്കിലുമാണെങ്കിൽ അയാൾ മതിയെന്ന് ബിനോയ് വിശ്വം പറഞ്ഞു.

സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ബിനോയ് വിശ്വം നിലപാട് അറിയിച്ചത്. അതേസമയം, സംസ്ഥാന വിഷയങ്ങളിൽ ആനി രാജ അഭിപ്രായം പറയുമ്പോൾ സംസ്ഥാന സെന്ററുമായി ആലോചിക്കണം സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയും അഭിപ്രായപ്പെട്ടു. കെ ഇ ഇസ്മയിലിനെതിരെ കടുത്ത നടപടി വേണമെന്ന് പാർട്ടി പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടുന്നു. കെ ഇ ഇസ്മയിൽ പാലക്കാട് ഡി സിയിലെ ക്ഷണിതാവാണ്. പാലക്കാട് ജില്ലാ കമ്മറ്റിക്ക് വിധേയമായി അദ്ദേഹം പ്രവർത്തിക്കണമെന്ന് ഡി രാജയും അഭിപ്രായപ്പെട്ടു.

Related Articles

Back to top button