‘ശബരിമല പോരാട്ട നായിക’ ബിന്ദു അമ്മിണി എൽഡിഎഫ് സ്ഥാനാർത്ഥി.. സിപിഎം പരാതി…

ശബരിമല ദർശനം നടത്തിയ ബിന്ദു അമ്മിണി എൽഡിഎഫ് സ്ഥാനാർത്ഥിയാണെന്ന തരത്തിൽ വ്യാജ പ്രചാരണം. ഇതിനെതിരെ സിപിഎം പത്തനംതിട്ട ജില്ലാ കലക്ടർക്കു പരാതി നൽകി. തദ്ദേശ തിരഞ്ഞെടുപ്പിൽ റാന്നി പഞ്ചായത്ത് 20ാം വാർഡിലാണ് ബിന്ദു അമ്മിണി മത്സരിക്കുന്നതായി പ്രചാരണമുണ്ടായത്.
സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാമാണ് കലക്ടർക്കു പരാതി നൽകിയത്. ശബരിമല പോരാട്ട നായിക എന്ന തലക്കെട്ടോടെയാണ് ബിന്ദു അമ്മിണിയെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കി വ്യാജ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.


