ആഴ്ചയിൽ രണ്ട് ദിവസം ജോലി.. അഞ്ച് ദിവസം അവധി, തൊഴിൽ മേഖലയിൽ വൻ മാറ്റം…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിലവിലുള്ള ജോലി സമയത്തെ മുഴുവൻ പുനക്രമീകരിക്കുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ്.ഒമ്പത് മണി മുതൽ അഞ്ച് മണി വരെയുള്ള ജോലിയെന്നതിലും മാറ്റമുണ്ടാകുമെന്നും ആഴ്ചയിൽ രണ്ട് ദിവസം ജോലി ചെയ്താൽ മതിയാകുമെന്നും അദ്ദേഹം പ്രവചിക്കുന്നു.അടുത്ത ദശാബ്ദത്തോടെ പുതിയ മാറ്റമുണ്ടാകുമെന്നാണ് ബിൽഗേറ്റ്സിന്റെ പ്രവചനം.ജിമ്മി ഫാല്‍ക്കണിന്റെ ദ ടുനൈറ്റ് ഷോ സ്റ്റാറിങ് എന്ന പരിപാടിയിലാണ് അദ്ദേഹത്തതിന്റെ പ്രവചനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. അടുത്ത ദശാബ്ദത്തിനുള്ളില്‍ ഭൂരിപക്ഷം ജോലികളും മിഷ്യനുകളും ചെയ്യുന്ന രീതിയിലേക്ക് മാറുമെന്ന് ബില്‍ഗേറ്റ്‌സ് വ്യക്തമാക്കുന്നു.
നാല് പതിറ്റാണ്ടുകളായി ആഴ്ചയില്‍ അഞ്ച് ദിവസം ജോലി എന്നതാണ് നിലനില്‍ക്കുന്നത്. അടുത്ത പതിറ്റാണ്ടില്‍ ഇതില്‍ മാറ്റമുണ്ടാവും. എ.ഐ ജോലികളില്‍ മനുഷ്യനെ സഹായിക്കുക മാത്രമല്ല അവര്‍ക്ക് പകരമാവുകയും ചെയ്യും. രണ്ട് ദിവസം മാത്രമായി ജോലി ചുരുങ്ങും.
ജെ.പി മോര്‍ഗന്‍ സിഇഒ ജാമി ഡിമോണ്‍ അടുത്തിടെ സമാന അഭിപ്രായം പറഞ്ഞിരുന്നു. ആഴ്ച്ചയില്‍ മൂന്നര പ്രവര്‍ത്തിദിനങ്ങള്‍ മാത്രം വരുന്ന ഭാവി എ.ഐ കാരണം ഉണ്ടാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.ഓട്ടോമേഷന്റെ വേഗത കണക്കിലെടുക്കുമ്പോള്‍ ഇത് പ്രായോഗികമാണെന്നാണ് അദ്ദേഹം പറയുന്നത്.