ഇരട്ട വോട്ട്… ‘താമസിക്കാത്തവര്‍ക്കും റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്കും വോട്ട്’…
രാജ്യത്താകെ വോട്ടര്‍പ്പട്ടിക ക്രമക്കേട് സംബന്ധിച്ച ആരോപണം ഉയരുമ്പോള്‍ ഇടുക്കിയിലും ഇരട്ട വോട്ട് ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഉടുമ്പന്‍ചോല മണ്ഡലത്തിലാണ് പതിനായിരത്തിലധികം ഇരട്ട വോട്ടുകളുള്ളതായി കോണ്‍ഗ്രസ് ആരോപിക്കുന്നത്. കേരളത്തില്‍ താമസിക്കാത്തവര്‍ക്കും സ്വന്തമായി റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പോലും ഉടുമ്പന്‍ചോലയില്‍ വോട്ടുണ്ട് എന്നാണ് കോണ്‍ഗ്രസ് ആരോപണം.
ഇതേ ആളുകള്‍ക്ക് തമിഴ്‌നാട്ടിലും വോട്ടുണ്ടെന്നും കെപിസിസി മീഡിയ വക്താവ് സേനാപതി വേണു വ്യക്തമാക്കി. ഇലക്ഷന്‍ കമ്മീഷന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടല്‍ നടത്തണമെന്ന് സേനാപതി വേണു ആവശ്യപ്പട്ടു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 1109 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സേനാപതി വേണു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎം മണിയോട് പരാജയപ്പെട്ടത്.



