ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനത്തെ ബൈക്കിൽ പിന്തുടര്‍ന്നു.. നിര്‍മാണം നടക്കുന്ന റോഡിൽ മറിഞ്ഞ് വീണ് യുവാവിന്..
കൊല്ലം കൊട്ടാരക്കരയിൽ നിർമ്മാണം നടക്കുന്ന റോഡിൽ ബൈക്ക് യാത്രികൻ അപകടത്തിൽപ്പെട്ടു. റോഡിന് കുറുകെ കുന്നുകൂട്ടിയിട്ട ടാറിലും മണ്ണിലും ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു. തേവലപ്പുറം സ്വദേശി വിപിനാണ് പരിക്കേറ്റത്
ഇന്നലെ രാത്രി കൊട്ടാരക്കര ശാസ്താംകോട്ട റോഡിൽ അവണൂരിൽ വെച്ചായിരുന്നു അപകടം. ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനത്തെ ബൈക്കിൽ പിൻതുടർന്നതായിരുന്നു വിപിൻ.ഗതാഗതം നിയന്ത്രിച്ച് ഇടറോഡ് വഴിയാണ് ഇവിടെ വാഹനങ്ങൾ കടത്തിവിടുന്നത്. സ്ഥലത്ത് മുന്നറിപ്പ് ബോർഡ് സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു