കാമുകിയെ കാണാനായി ബൈക്ക് മോഷ്ടിച്ചെത്തി.. യുവാവും സുഹൃത്തും പിടിയില്‍…
കാമുകിയെ കാണാനായി ബൈക്ക് മോഷ്ടിച്ചെത്തിയ യുവാവും സുഹൃത്തും കുറ്റിപ്പുറം പൊലീസിന്റെ പിടിയില്‍. കാഞ്ഞിരപ്പള്ളി സ്വദേശികളായ അജ്മല്‍ ഷാജഹാന്‍, ശ്രീജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.എറണാകുളത്തെ ഫ്ലാറ്റില്‍ നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്ക് മോഷ്ടിച്ചാണ് കാമുകിയെ കാണാന്‍ സംഘം മലപ്പുറത്തേക്ക് യാത്രതിരിച്ചത്.
വരുന്ന വഴിയില്‍ കുറ്റിപ്പുറത്ത് എത്തിയപ്പോള്‍ പൊലീസിന്റെ വാഹന പരിശോധനയിൽ കുടുങ്ങുകയായിരുന്നു. ബൈക്കിന്റെ രണ്ട് നമ്പര്‍ പ്ലേറ്റുകളും ഊരി മാറ്റിയിരുന്നു. സംശയം തോന്നിയ പൊലീസ് കൈ കാണിച്ചു. വാഹനം വെട്ടിച്ചു പോകാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്‍സീറ്റില്‍ ഇരുന്ന സുഹൃത്ത് ഇതിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.എന്നാൽ തന്ത്രപരമായി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് ബൈക്കിന്റെ എന്‍ജിന്‍ നമ്പറും ചെയ്‌സ് നമ്പറും പരിശോധിച്ച് വാഹനത്തിന്റെ ഉടമയ്ക്ക് വിളിച്ചപ്പോഴാണ് മോഷണം വിവരമറിയുന്നത്. വാഹനം മോഷ്ടിക്കുന്നതിന്റെ സി സി ടി വി ദൃശ്യവും പൊലീസ് ശേഖരിച്ചു. പ്രതികള്‍ക്കെതിരേ ഇടപ്പള്ളി, കോട്ടയം പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്.