ബൈക്കില്‍ വാഹനം തടഞ്ഞുള്ള അഭ്യാസ പ്രകടനം.. ചോദ്യമചെയ്ത്.. വിവാഹപാർട്ടിയുമായി കൂട്ടയടി.. പിന്നാലെ നടന്നത്…

ബൈക്കിൽ യുവാക്കളുടെ അഭ്യാസ പ്രകടനം ചോദ്യം ചെയ്തത് കയ്യാങ്കളിയിൽ കലാശിച്ചു. താമരശേരി ബാലുശേരി റോഡില്‍ ചുങ്കത്ത് വെച്ചായിരുന്നു സംഭവം. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനത്തിന് മുന്നില്‍ ബൈക്കിലെത്തിയവര്‍ അഭ്യാസപ്രകടനം നടത്തുകയും വാഹനം തടയുകയും ചെയ്തത് ചോദ്യം ചെയ്തതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.മൂന്ന് ബൈക്കുകളിലായി എത്തിയ ആറം​ഗസംഘമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. രണ്ട് വിഭാഗവും റോഡിലിറങ്ങി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇരു വിഭാഗവും മറ്റ് ആളുകളെ വിളിച്ചു വരുത്തി വലിയൊരു കൂട്ടത്തല്ലിലേക്ക് കാര്യങ്ങൾ നീങ്ങി. പിന്നീട് പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. സംഘർഷത്തിനിടെ പരിക്കേറ്റവരുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Back to top button