ഇന്നലെ രാത്രി ഉത്സവം.. ഇന്ന് രാവിലെ വീടിന് മുമ്പിൽ കണ്ടത്.. അന്വേഷണം തുടങ്ങി പൊലീസ്…

വീടിന് മുമ്പിൽ നിർത്തിയിട്ടിരുന്ന ബൈക്ക് കത്തി നശിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കിഴക്കഞ്ചേരി പുത്തൻവീട് വേലപ്പന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. പ്രദേശത്ത് ഇന്നലെ രാത്രി ഉത്സവം നടന്നിരുന്നതിനാൽ ധാരാളം ആളുകൾ വീടിനു മുൻവശത്തുണ്ടായിരുന്നതായി കുടുംബം പറയുന്നു.

ഇന്ന് പുലർച്ചെ ആഘോഷം കഴിഞ്ഞ് മടങ്ങുന്നവരാണ് ബൈക്ക് കത്തിക്കൊണ്ടിരിക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചത്. സംഭവത്തിന് പിന്നിൽ സാമൂഹ്യവിരുദ്ധരാണെന്ന് സംശയം. വടക്കഞ്ചേരി പൊലീസെത്തി അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button