നായയെ തട്ടി ബൈക്ക് മറിഞ്ഞു..യുവാവിന് ഗുരുതര പരിക്ക്..
നായയെ തട്ടി ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. പാലക്കാട് മണ്ണാർക്കാട് ഉണ്ണിയാൽ റോഡിലാണ് അപകടം നടന്നത്. അപകടത്തില്‍ തടിയംപറമ്പ് വടക്കൻ മുഹമ്മദിന്‍റെ മകൻ കുഞ്ഞുമുഹമ്മദിന് (38) ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നു
പാലക്കാട് ഇന്നലെ ലോറി മറിഞ്ഞും അപകടം ഉണ്ടായിരുന്നു. എടത്തനാട്ടുകരയിലെ വട്ടമല വെള്ളച്ചാട്ടത്തിന് സമീപത്തെ വളവിലാണ് ലോറി മറിഞ്ഞത്. മരവുമായി മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. അന്യസംസ്ഥാന തൊഴിലാളികളായ നാലുപേരാണ് വണ്ടിയിലുണ്ടായിരുന്നത്. അപകടത്തില്‍ ആർക്കും സാരമായ പരിക്കില്ല.