കൊട്ടാരക്കരയിൽ ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടം.. യുവാവിന് ദാരുണാന്ത്യം…..
കൊട്ടാരക്കര പുലമൺ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ചെങ്ങമനാട് സ്വദേശി 29 കാരനായ വിഷ്ണുദേവാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടം ഉണ്ടായത്.വിഷ്ണു സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ വിഷ്ണു ദേവിന്റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി.സ്റ്റോപ്പിൽ എത്തിയ അനുജൻ വൈശാഖിനെ കൂട്ടിക്കൊണ്ടുപോകാനാണ് വിഷ്ണു ജംഗ്ഷനിൽ എത്തിയത്.