ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച്.. 22 കാരായ രണ്ട് യുവാക്കൾ.. സംഭവ സ്ഥലത്തുവെച്ചുതന്നെ അന്ത്യം…
ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു. കണ്ണൂർ മുണ്ടേരി പാലത്തിനു സമീപമാണ് അപകടം സംഭവിച്ചത്.കയ്യങ്കോട്ട് സ്വദേശി അജാസ് (22 ), കണ്ണാടിപ്പറമ്പ് സ്വദേശി വിഷ്ണു (22 ) എന്നിവരാണ് മരിച്ചത്. മുണ്ടേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പും കണ്ണാടിപ്പറമ്പ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബങ്ങൾക്ക് വിട്ടുനൽകും




