ബൈക്കും ലോറിയും കൂട്ടിയിടിച്ചു.. യുവാവിന് ദാരുണാന്ത്യം…

വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര ഡണ്ടുഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനത്തിനു സമീപം മുറിഞ്ഞപുഴയ്ക്കും വളഞ്ഞങ്ങനത്തിനും ഇടയിലാണ് അപകടം ഉണ്ടായത്.വാഴവര സ്വദേശി അതുല്‍ സണ്ണിയാണ് മരിച്ചത്.
കുട്ടിക്കാനം ഭാഗത്തുനിന്ന് മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും മുണ്ടക്കയം ഭാഗത്ത് നിന്ന് കുട്ടിക്കാനം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.അപകടത്തില്‍ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികനെ ഇതുവഴി പോയ വാഹന യാത്രക്കാരും പ്രദേശവാസികളും ചേര്‍ന്ന് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാൽ മരിക്കുകയായിരുന്നു.



