കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് അപകടം.. വിദ്യാർത്ഥി മരിച്ചു..സുഹൃത്തിന് ഗുരുതര പരിക്ക്…
മലപ്പുറം രാമപുരത്ത് കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. രാമപുരം ജംസ് കോളേജ് വിദ്യാർത്ഥി ഹസൻ ഫദലാണ് (19) മരിച്ചത്.ഗുരുതരമായി പരിക്കേറ്റ സഹയാത്രികനും വിദ്യാർത്ഥിയുമായ ഇസ്മായിൽ ലബീബിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസൻ ഫദലിൻ്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും