ബൈക്ക് നിയന്ത്രണം വിട്ട് കടയുടെ ഭിത്തിയിലും പോസ്റ്റിലും ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവ് മരിച്ചു. കൊയിലാണ്ടിയിലാണ് അപകടം. ബൈക്ക് യാത്രക്കാരനായ നാനോത്ത് മീത്തൽ സുനിലിന്റെ മകൻ എൻ അജയ് (22) ആണ് മരിച്ചത്. അപകടത്തിൽ അജയ്ക്കൊപ്പം ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പന്തലായനി കാട്ടുവയൽ താഴത്ത് കെടി ആദർശിനു (25) ​ഗുരുതരമായി പരിക്കേറ്റു.

ഞായർ പുലർച്ചെയാണ് അപകടമുണ്ടായത്. ഇരുവരും ബപ്പങ്ങാട് അണ്ടർ പാസേജ് വഴി ടൗണിലേക്ക് യാത്ര ചെയ്യുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ കടയുടെ ഭിത്തിയിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ ആദർശ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച അജയ് താമരശ്ശേരി ഇൻഡസ് മോട്ടോഴ്സിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. മാതാവ്: നിഷ. സഹോദരി: ആർഷ.

Related Articles

Back to top button