സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് അപകടം.. ദാരുണാന്ത്യം…

കോട്ടയത്ത് അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോട്ടയം നീറികാട് ചേലക്കാട് വീട്ടിൽ ജിതിൻ (15) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ജിതിനും സഹോദരൻ ജിബിനും ഇരുചക്ര വാഹനത്തിൽ പോകുന്നതിനിടെയാണ് സംഭവം. അമയന്നൂർ സെൻറ് തോമസ് എൽപി സ്കൂളിലെ സമീപം വെച്ച് ബൈക്കിൽ കാറിടിക്കുകയായിരുന്നു. അപകടത്തിൽ കാറും ബൈക്കും തലകീഴായി മറിഞ്ഞു. ഗുരുതര പരിക്കേറ്റ ജിതിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിതിൻ്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Related Articles

Back to top button