ഭാര്യയെ വിദേശത്തേക്ക് യാത്രയാക്കി മടങ്ങവെ വാഹനാപകടം.. ഭര്‍ത്താവിന് ദാരുണാന്ത്യം…

ദുബൈയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവിന് ബൈക്കപകടത്തില്‍ ദാരുണാന്ത്യം. വെളിയന്നൂര്‍ വട്ടപ്പുഴക്കാവ് സ്വദേശി അരുണ്‍ ഗോപി ആണ് മരിച്ചത്. ഭാര്യയെ വിദേശത്തേക്ക് യാത്രയയച്ച ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്.

അരുണ്‍ ഗോപിയുടെ ബൈക്ക് നിര്‍ത്തിയിട്ട മിനിലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Back to top button